മുഖ്യമന്ത്രി ആശുപത്രിയില്‍; നെഞ്ചിനു ക്ഷതം

oommen-chandy-tvm

തിരുവനന്തപുരം: കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അര്‍ധരാത്രിയോടെ തലസ്ഥാനത്തെത്തി. വിദഗ്ധ പരിശോധനകള്‍ക്കായി മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ അഡ്മിറ്റ് ചെയ്തു. രണ്ട് ദിവസത്തെ പൂര്‍ണ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.

തനിക്ക് നേരെയുള്ള ആക്രമണം എല്ലാ മര്യാദകളും ലംഘിച്ചതായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വസതിയിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് അഭിവാദ്യവുമായി വിമാനത്താവളത്തിലെത്തിയിരുന്നു.

ഇന്നലെയാണ് സിപിഐ(എം) പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയായിരുന്നു കല്ലേറ്. കല്ലേറില്‍ കാറിന്റെ വലതു ഭാഗത്തെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ മുഖത്തേക്ക് തെറിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ടിടത്തായാണ് മുറിവേറ്റത്.

മുഖ്യമന്ത്രി ഇന്നോവ കാറിലെ പിന്‍സീറ്റില്‍ വലതു വശത്തായിരുന്നു ഇരുന്നത്. ഉമ്മന്‍ചാണ്ടിയെ കൂടാതെ മന്ത്രി കെ.സി. ജോസഫും, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖുമുണ്ടായിരുന്നു. പോലീസ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്.

ഇടത് പ്രവര്‍ത്തകരുടെ ഉപരോധ സമരം കണക്കിലെടുത്ത് ദേശീയ പാതയ്ക്ക് സമീപം കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി പോലീസ് മൈതാനത്തെത്തിയത്. 

 

 

oommen chandy CPI(M) attack kannur cpi(m)people arrested chief minister thiruvanchoor radhakrishnan

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are