പൊലീസിന് പുതിയ അന്വേഷണ വിഭാഗം

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി മിലിട്ടറി ഹോസ്പിറ്റല്‍ പോലെ പ്രത്യേകം ആശുപത്രികള്‍ സ്ഥാപിക്കുമെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലുമുണ്ടാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ
പരുക്കുകള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേകം  ആശുപത്രി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന കേരള പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 15-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരമാവധി പ്രമോഷന്‍ സാധ്യതകള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.  ഇപ്പോള്‍ ഏത് സംഭവം നടന്നാലും അതിന് സി.ബി.ഐ അന്വേഷണം വേണമെന്നാണ്. പൊലീസിന്റെ സമര്‍ത്ഥമായ കഴിവ് ശരിയായ രീതിയില്‍ വിനിയോഗിച്ച് സമൂഹത്തില്‍ ശാന്തത ഉണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. അന്വേഷണം എങ്ങനെ വേഗത്തിലാക്കണമെന്നു കൂടി ആലോചിക്കേണ്ടതുണ്ട്.
 
ഈ അവസരത്തിലാണ്  കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന സംവിധാനത്തെ കുറിച്ച് കേരള സമൂഹവും സര്‍ക്കാരും ചിന്തിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ രൂപീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ആന്റി ടെററിസ്റ്റ് ഫോഴ്‌സ് രൂപീകരിച്ചപ്പോള്‍ കേരള പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെയാണ്  ഇതില്‍ നിയമിച്ചത്. അത് ഒരു തത്വമായി അംഗീകരിക്കാമെങ്കില്‍ കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്കും നിലവിലുള്ള സംവിധാനത്തില്‍ നിന്നും സമര്‍ത്ഥരായ ആളുകളെ ഇതിലേയ്ക്ക് വിനിയോഗിക്കാന്‍ സാധിക്കും. ഇത് സംബന്ധിച്ച് അധിക പണച്ചെലവുണ്ടാകുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്്ണന്‍ പറഞ്ഞു. അതുപോലെ അേന്വഷണം തൃപ്തികരമായി നടത്താന്‍ ഇതിലൂടെ സാധിക്കും. പൊലീസിന്റെ സമര്‍ത്ഥമായ കഴിവ് ശരിയായ രീതിയില്‍ വിനിയോഗിച്ച് സമൂഹത്തില്‍ ശാന്തത ഉണ്ടാക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ സമീപനം.
 
അന്വേഷണം എങ്ങനെ വേഗത്തിലാക്കണമെന്നു കൂടി ആലോചിക്കേണ്ടതുണ്ട്. ചില മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ നിയമ വാഴ്ച നടപ്പാക്കുന്നതില്‍  കേരളം മുന്നിലാണ്. ഈ വിജയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതല്ല. അത് പൊലീസ് ഉദ്യോഗസ്ഥരുടെ മാത്രം വിജയമാണ്.
താഴെ തട്ടിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ളവര്‍ ഒരേ മനസ്സോടെ മുന്നോട്ടുപോയാല്‍ മാത്രമെ വിജയം കൈവരിക്കാന്‍ സാധിക്കൂ. അന്വേഷണം നടത്തുന്നത് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ കാര്യമല്ല. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. ഡ്യൂട്ടിക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥനുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.ബി പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു.

പൊലീസിന്റെ ശക്തി ആയുധമല്ല: ഉമ്മന്‍ചാണ്ടി
കൊച്ചി: 
പൊലീസിന്റെ ശക്തി ആയുധങ്ങളാവരുതെന്നും മറിച്ച് ജനങ്ങളിലൂടെ നേടിയെടുക്കുന്ന വിശ്വാസ്യതയായിരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ വിശ്വാസം നേടിയാല്‍ മാത്രമേ നിയമവാഴ്ച പൂര്‍ണമായും ഉറപ്പാക്കാന്‍ പറ്റൂ. പൊതുജനങ്ങള്‍ക്കു നേരെ ആയുധങ്ങള്‍ കൊണ്ട് അക്രമം, ഏറ്റുമുട്ടല്‍ തുടങ്ങിയ സമീപനങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. അക്രമ സമീപനം സ്വീകരിച്ചാല്‍ നിയമവാഴ്ച നടപ്പാക്കുന്നത് എളുപ്പമാകില്ല, പൊതുജനങ്ങള്‍ക്ക് പൊലീസിലുണ്ടാവുന്ന വിശ്വാസം ആത്മവിശ്വാസമാക്കി മാറ്റിയാല്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവും. കൂടാതെ സര്‍ക്കാറിനും ഇതില്‍ ഉത്തരവാദിത്വമുണ്ട്. രണ്ടു സംവിധാനങ്ങളും ഒരുമിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനാവും. ഇതിനായി എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
kerala police oommen chandy thiruvanchoor radhakrishnan kerala investigation bureau 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are