ലിബീഷ്‌കുമാറിന് കേരള പ്രസ് അക്കാദമി അവാര്‍ഡ് സമ്മാനിച്ചു

കൊച്ചി: കേരള പ്രസ് അക്കാദമിയുടെ ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകന്‍ പി.പി.ലിബീഷ്‌കുമാറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. 

ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ലിബീഷ്‌കുമാറിന്റെ 'മൊഗ്രാല്‍പുത്തൂരിലെ ദുരിതക്കാഴ്ചകള്‍ ' എന്ന വാര്‍ത്തയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. കാക്കനാട് പ്രസ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി. 

സെര്‍ജി ആന്റണി (ദീപിക), വി. ജയകുമാര്‍ (കേരളകൗമുദി), ടി. അജീഷ് (മലയാളമനോരമ), രഞ്ജിത്ത് ബാലന്‍ (മംഗളം), വി.എം.ദീപ (ഇന്ത്യാവിഷന്‍) എന്നിവര്‍ക്കും വിവിധ അവാര്‍ഡുകള്‍ നല്‍കി. തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ കെ.മുഹമ്മദാലി, കളക്ടര്‍ ഷേയ്ക്ക് പരീത്, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ സ്വാഗതവും പ്രസ് അക്കാദമി സെക്രട്ടറി വി ആര്‍ അജിത്കുമാര്‍ നന്ദിയും പറഞ്ഞു.


DR MOORKKANNOR NARAYANAN AWARD LIBEESH KUMAR KERALA PRESS ACADEMY മൊഗ്രാല്‍പുത്തൂരിലെ ദുരിതക്കാഴ്ചകള്‍ libee

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are