കോടതിയെ കബളിപ്പിച്ച് ബിജുവിന് ജാമ്യം: രാജമ്മാളിനെ അറസ്റ്റ് ചെയ്തു

ബിജു രാധാകൃഷ്ണന് ജാമ്യം ലഭിക്കുവാൻ വ്യാജരേഖകൾ ചമച്ച കേസിൽ ബിജുവിന്റെ മാതാവ് കുളക്കട രാജംവില്ലയിൽ രാജമ്മാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് മൂന്ന് മണിയോടെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി രാധാകൃഷ്ണപിളളയുടെ നിർദ്ദേശപ്രകാരം രാജമ്മാളിനെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

 

ബിജു രാധാകൃഷ്ണൻ ജയിലിലായിരുന്നതിനാൽ വ്യാജരേഖകൾ നിർമ്മിക്കുന്നതിനും വ്യാജ ജാമ്യക്കാരെ ഹാജരാക്കുന്നതിനും ബന്ധമുണ്ടാകുമെന്ന നിഗമനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രശ്മി വധക്കേസിൽ രണ്ടാം പ്രതിയായ രാജമ്മാളിന് കോടതി ജാമ്യം നൽകിയിരുന്നു. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ജി സുരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഡി.ശ്രീകുമാറിന്റെ ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

 

ആദ്യ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് 2010ൽ സ്ത്രീധന പീഡന കുറ്റത്തിന് ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ 2012 ഏപ്രിൽ 28ന് ബിജു ജാമ്യത്തിലിറങ്ങി. വിതുര ചങ്ങൻകോമ്പൗണ്ട് ഫ്ളോട്ട് നമ്പർ 21ൽ സഹദേവൻ, പോത്തൻകോട് നന്നാട്ട്കടവ് ഏഴിൽവാതുക്കൽ അജിത് കുമാർ എന്നിവരുടെ പേരിൽ ആൾജാമ്യം ഹാജരാക്കിയാണ് ബിജു പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരായവർ വ്യാജമേൽവിലാസവും വ്യാജരേഖകളും ഹാജരാക്കിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നത്. രശ്മിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ജി സുരേഷ് കുമാർ ജാമ്യക്കാരെ അന്വേഷിച്ചപ്പോഴാണ് കള്ളക്കളി വെളിച്ചത്തുവന്നത്.

ബിജു രാധാകൃഷ്ണൻ  Biju radhakrishnan and mother  biju radhakrishnan solar scam  biju radhakrihnan and mother  biju radhakrishnan and rasmi murder  biju radhakrishnan and first wife

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are