മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: കവിത പിളള പിടിയില്‍

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: കവിത പിളള പിടിയില്‍

കല്‍പറ്റ: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി കവിത പിളള പോലീസിന്റെ പിടിയിലായി. വയനാട്ടിലെ തിരുനെല്ലിയിലെ ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്ന കവിതയെ തിരുനെല്ലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലയിലെ തലവടി സ്വദേശിയാണ് കവിത പിള്ള. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മറവിലാണ് കവിതയും സഹായി ശിവറാമും തട്ടിപ്പ് നടത്തിയിരുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

ആദ്യ ഗഡുവായി തന്നെ 15 മുതല്‍ 20 ലക്ഷംവരെ ഇവര്‍ കൈക്കലാക്കിയിരുന്നുവത്രെ. പിന്നീട് ശിവറാമിനെ ഉപയോഗിച്ച് കോളേജ് അധികൃതരെന്ന ഭാവത്തില്‍ ബാക്കിപണവും തട്ടിയെടുക്കുകയായിരുന്നു.ശിവറാമിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കവിത വിദേശത്തേക്ക് കടന്നു എന്ന ധാരണയിലായിരുന്നു പോലീസ്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. തിരുനെല്ലി ക്ഷേത്രത്തിനടുത്ത് ലോഡ്ജില്‍ താമസിക്കുകയായിരുന്ന കവിതയെ പത്രങ്ങളില്‍ വന്ന ഫോട്ടോ കണ്ടാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആറ് കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണ് പ്രാഥമിക വിവരം.

 

 

medical seat kavitha pillai sivaram medical seat fraud

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are