സരിതക്ക് ജാമ്യം; പക്ഷേ അകത്ത് തന്നെ

കൊച്ചി: സോളാര്‍ തട്ടില്‍ രണ്ട് കേസുകളില്‍ സരിത എസ് നായര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ വേറേയും കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാല്‍ സരിതക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപകെട്ടിവക്കണം.പിന്നെ രണ്ട് പേരുടെ ആള്‍ ജാമ്യവും. ഇതില്‍ ഒരാള്‍ അടുത്ത ബന്ധു ആയിരിക്കണം എന്നും കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്.

 

സരിതക്ക് ജാമ്യം; പക്ഷേ അകത്ത് തന്നെ

 

കേസില്‍ തട്ടിപ്പ് നടന്നു എന്ന് തെളിഞ്ഞാല്‍ ജാമ്യത്തുക പരാതിക്കാര്‍ക്ക് നല്‍കണം. പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെടുന്ന പക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനമുള്ള സ്ത്രീ എന്നാണ് സരിത എസ് നായരെ ഹൈക്കോടതി വിശേഷിപ്പിച്ചത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന കേസിന്റെ സത്യാവസ്ഥ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. രണ്ട് കേസുകള്‍ പൈസകൊടുത്ത് തീര്‍പ്പാക്കിട്ടുണ്ടെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉപോഗിച്ച പണത്തിന്റെ സ്രോതസ്സ് ഏതെന്നും കോടി ചോദിച്ചിരുന്നു.

 

 

solar scam saritha s nair 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are