ഇരട്ടക്കുഞ്ഞുങ്ങളെ കൊന്ന മാതാവ് അറസ്റ്റില്‍

ഇരട്ടക്കുഞ്ഞുങ്ങളെ കൊന്ന മാതാവ് അറസ്റ്റില്‍

കോട്ടയം (ഗാന്ധിനഗര്‍): ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മാതാവിനെ അറസ്റ്റ് ചെയ്തു. പീരുമേട് കോലാഹലമേട് നാരായത്ത് പ്രവീണിന്‍െറ ഭാര്യ വിജിഷയെയാണ് (22) പീരുമേട് സി.ഐ പ്രദീപ്കുമാറിന്‍െറ നിര്‍ദേശപ്രകാരം പെരുവന്താനം എസ്.ഐ വി.കെ. മുരളീധരന്‍ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിജിഷയെ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസവാനന്തരം കുട്ടികളെ കൊലചെയ്ത കാര്യം മറച്ചുവെച്ച് തനിക്ക് രക്തസ്രാവമുണ്ടെന്ന് കള്ളം പറഞ്ഞാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയത്.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ എത്തിച്ചത് കുഞ്ഞപ്പനും ഭാര്യയുമായിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ളെന്നും പൊലീസ് വ്യക്തമാക്കി. പീരുമേട് പൊലീസ് സ്റ്റേഷനില്‍ വിജിഷയെ എത്തിച്ചപ്പോള്‍ അലമുറയിട്ട് കരഞ്ഞു. പ്രവീണും പൊട്ടിക്കരയുന്നുണ്ടായിരുന്നു. കൊലപാതകത്തിന്‍െറ കാരണം വ്യക്തമായി നല്‍കിയിട്ടില്ല. ബുധനാഴ്ച കോലാഹലമേട്ടിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവ് പ്രവീണ്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ളെന്ന് ഇവരെ ചോദ്യം ചെയ്തതില്‍ വ്യക്തമായിരുന്നു.


murder of newborn twins police arrested vijisha newborn twin killed

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are