ഗണേഷ്കുമാറിനും യാമിനിക്കും വിവാഹമോചനം അനുവദിച്ചു

ഗണേഷ്കുമാറിനും യാമിനിക്കും വിവാഹമോചനം അനുവദിച്ചു
 

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. മുന്‍നിശ്ചയിച്ച വിവാഹമോചന കരാറിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഇന്ന് കൗണ്‍സിലിങ്ങിന് ഹാജരായ ഇരുവരും ഒത്തുപോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് വിവാഹമോചനം അനുവദിച്ച് ജഡ്ജി ജി. രാധാകൃഷ്ണന്‍ ഉത്തരവിട്ടത്.

സംവിധായകനും സുഹൃത്തുമായ ഷാജി കൈലാസിനൊപ്പമാണ് ഗണേഷ്കുമാര്‍ കോടതിയില്‍ എത്തിയത്. അഭിഭാഷകയുടെ കൂടെ യാമിനിയും എത്തി. കൗണ്‍സിലിങ് 45 മിനിറ്റ് നീണ്ടുനിന്നു. സംയുക്ത വിവാഹമോചന ഹരജി സമര്‍പ്പിക്കുന്നതിനായി ഇരുകൂട്ടരും ചേര്‍ന്ന് രൂപം നല്‍കിയ കരാര്‍ ഗണേഷ്കുമാര്‍ ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യാമിനി വ്യക്തമാക്കിയിരുന്നു. കരാറിലെ നിബന്ധനകള്‍ പാലിച്ച് തുടര്‍ജീവിതം നയിക്കണമെന്നും ജഡ്ജി ഇരുവരെയും അറിയിച്ചു.

ഏപ്രില്‍ 10നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി തിരുവനന്തപുരം കുടുംബകോടതിയില്‍ സമര്‍പ്പിച്ചത്.

 

 

 യാമിനി തങ്കച്ചി  കുടുംബകോടതി kb ganesh kumar yamini thankachi kb ganesh kumar divorce

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are