ജില്ലാ കളക്ടറെ കൊള്ളയടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ വയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജു സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ഹോട്ടല്‍ മുറിയില്‍ കൊള്ളയടിക്കപ്പെട്ടു. 

രാത്രി കളക്ടറുടെ മുറിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് കളക്ടറുടെ സ്വര്‍ണമാലയും പാന്റ്‌സിന്റെ കീശയില്‍ ഉണ്ടായിരുന്ന അയ്യായിരം രൂപയും കവര്‍ന്ന് കടന്നു.

രാത്രി ഒന്‍പതര മണിക്കാണ് കളക്ടര്‍ സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ നവരത്‌നയില്‍ മുറിയെടുത്തത്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഹോട്ടലില്‍ താമസക്കാര്‍ കുറവായിരുന്നു. 

അര്‍ധരാത്രി കളക്ടര്‍ ഉറക്കത്തിലായപ്പോഴാണ് ജനല്‍ക്കമ്പി മുറിച്ച് മോഷ്ടാവ് അകത്തു കടന്നത്. ശബ്ദം കേട്ട് ഉണര്‍ന്ന കളക്ടറെ മോഷ്ടാവ് ഭീഷണിപ്പെടുത്തി മേശപ്പുറത്ത് അഴിച്ചുവച്ച സ്വര്‍ണമാലയും പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്ന അയ്യായിരം രൂപയും എടുത്ത് രക്ഷപ്പെടുകയായിരുന്നു. 

കളക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു.വയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജു  kg raju wayanad district collector

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are