മലയാളത്തിന്റെ മുഖശ്രീയും ബോളിവുഡിന്റെ സ്വപ്ന സൌന്ദര്യവും തലസ്ഥാന നഗരിയില്‍

മലയാളത്തിന്റെ അഭിനയ മുഖശ്രീയും ബോളിവുഡിന്റെ സ്വപ്ന സൌന്ദര്യവും തലസ്ഥാന നഗരിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ ജനങ്ങള്‍ ഒഴുകിയെത്തി. 

എം ജി റോഡില്‍ ആരംഭിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്യാനായാണ് താരസുന്ദരിമാരായ ഐശ്വര്യറായ്‌ ബച്ചനും മഞ്‌ജുവാര്യരും എത്തിയത്.

നിങ്ങളുടെ സ്‌നേഹം നേരിട്ടറിയാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നു പറഞ്ഞു തുടങ്ങിയ മഞ്‌ജു തന്റെ രണ്ടാംവരവിന്‌ കാരണമായത്‌ കല്യാണാണെന്നും തനിക്ക്‌ നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും എപ്പോഴുമുണ്ടാകണമെന്നും പറഞ്ഞു.

തുടര്‍ന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഐശ്വര്യറായി ബച്ചനും മഞ്ചുവാര്യരും സംയുക്‌തമായി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി.എസ്‌ ശിവകുമാര്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ടി.എസ്‌ കല്യാണരാമന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാരായ രാജേഷ്‌ കല്യാണരാമന്‍, രമേശ്‌ കല്യാണരാമന്‍, എസ്‌.ബി.ടി മാനേജിംഗ്‌ ഡയറക്‌ടര്‍ സജീവ്‌കൃഷ്‌ണന്‍ എന്നിവരും ഭദ്രദീപം തെളിയിച്ചു. 

തുടര്‍ന്നു നടന്ന വാര്‍ത്തസമ്മേളനത്തില്‍ തന്റെ ആദ്യസിനിമയായ മണിരത്നത്തിന്റെ ഇരുവരില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്ത്‌ എത്തിയതിന്റെ ഓര്‍മ്മകള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ ഐശ്വര്യറായി ബച്ചന്‍ പങ്കുവച്ചു.kalyan,kalyan jewellers,kalyan jewellers thiruvananthapuram inauguration,manju warrier,aiswarya rai,aiswarya rai bachan,ts kalyanaraman

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are