ദൂരദർശനിൽ ഇന്നു മുതൽ ശാസ്ത്രീയ സംഗീത റിയാലിറ്റി ഷോ

സ്പിക്മക്കെയും ദൂരദര്‍ശനും ചേര്‍ന്ന് ശാസ്ത്രീയ സംഗീതത്തിനായി ദേശീയതലത്തില്‍ നടത്തുന്ന റിയാലിറ്റി ഷോ നാദ് ഭേദിന്റെ കേരള വിഭാഗം ക്വാർട്ടര്‍ ഫൈനല്‍ മത്സരം ഇന്ന് മുതല്‍ നവംബര്‍ 7വരെ നടക്കും. മത്സരങ്ങൾ ഡി.ഡി മലയാളം ചാനലിൽ എല്ലാ ദിവസവും വൈകുന്നേരം 7.15ന് സംപ്രേഷണം ചെയ്യും. ക്വാര്‍ട്ടര്‍ ഫൈനലിലെ 12 വിജയികള്‍ ചെന്നൈയിലെ സൗത്ത് സോണ്‍ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും.  സെമിഫൈനലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്കായി മുംബെയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ നടത്തും.

സംഗീതലോകത്തെ ആചാര്യന്‍ന്മാരായ അംജത് അലി ഖാന്‍, റ്റി.എന്‍. കൃഷ്ണന്‍, ശിവകുമാര്‍ശര്‍മ്മ, ആര്‍. വേദവല്ലി, പര്‍വീന്ദ് സുല്‍ത്താനാ, റ്റി.വി. ശങ്കരനാരായണൻ, ഹരിപ്രസാദ് ചൗരസ്യ എന്നിവരാണ് ഫൈനല്‍ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ഫൈനല്‍ മത്സരങ്ങളുടെ അവതാരക നടി ഷബാനാ ആസ്മി ആണ്.
തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ക്ക് എം. എസ്. സുബ്ബലക്ഷ്മി യുവപുരസ്‌കാര്‍(കര്‍ണാട്ടിക് വോക്കല്‍), വിദ്വാന്‍ ഷേക്ക് ചി മൗലാന യുവ പുരസ്‌ക്കാര്‍ (കര്‍ണാട്ടിക് ഇന്‍സ്ട്രുമെന്റല്‍), വിദ്വാന്‍ പാലക്കാട്ട് മണി അയ്യര്‍ യുവ പുരസ്‌കാര്‍ (കര്‍ണാട്ടിക് പക്കമേളം), പണ്ഡിറ്റ് ഭീംസെന്‍ ജോഷി യുവ പുരസ്‌കാര്‍ (ഹിന്ദുസ്ഥാനി വോക്കല്‍), പണ്ഡിറ്റ് രവിശങ്കര്‍ യുവ പുരസ്‌കാര്‍ (ഹിന്ദുസ്ഥാനി ഇന്‍സ്ട്രുമെന്റല്‍), ഉസ്താദ് അള്ളാ രഖാ യുവ പുരസ്‌കാര്‍ (ഹിന്ദുസ്ഥാനി പക്കമേളം) എന്നീ സംഗീത പ്രതിഭകളുടെ പേരിലുള്ള അവാര്‍ഡും 2 ലക്ഷം രൂപയും ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതത്തില്‍ ഓരോ വിഭാഗത്തിലെയും മെഗാ വിജയികള്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനം.naad bhed dooradarshan spicmacay classical music reality show

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are