വി.എസ്. അച്യുതാനന്ദന് ഇന്നു തൊണ്ണൂറാം പിറന്നാള്‍

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറു തികയും‍. ജന്മദിനത്തില്‍ രാവിലെ 11ന് കേക്ക് മുറിച്ചു ആഘോഷം.രാവിലെ പതിനൊന്നിന് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വെച്ചാണ് കേക്ക് മുറിക്കല്‍. വീട്ടിലുളളവര്‍ക്ക് പുറമേ ഇത്തവണത്തെ പിറന്നാളിന് പുന്നപ്രയില്‍ നിന്ന് വിഎസിന്റെ സഹോദരി ആഴിക്കുട്ടിയും അടുത്ത ബന്ധുക്കളും എത്തുന്നുണ്ട്.പിറന്നാളിന് അണ്ണന് സ്നേഹസമ്മാനമായി മുണ്ടും ജുബ്ബയുമെല്ലാം വാങ്ങിവച്ചിട്ടുണ്ട് സഹോദരി.
സാധാരണ പിറന്നാള്‍ ആഘോഷം ഭാര്യ ഉണ്ടാക്കുന്ന പായസത്തിലൊതുക്കുന്ന വിഎസ് ഇത്തവണ പതിവില്ലാതെ കേക്ക് മുറിച്ച് ആഘോഷിക്കും.

1923 ഒക്ടോബര്‍ 20നാണ് വി.എസ്.ജനിച്ചത്. സി.പി.എമ്മിന്റെ സ്ഥാപകരില്‍ ജീവിച്ചിരിക്കുന്ന ഏകയാളാണ് വി.എസ്.കേരള രാഷ്ട്രീയചരിത്രത്തില്‍ പോരാട്ടവീര്യത്തിന്റെ പര്യായമായ വി‌എസ് നവതിയുടെ നിറവിലും നിയമപ്പോരാട്ടങ്ങളുടെ വഴിയിലാണ്.സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു.മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രക്ഷോപങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.1980-92 വരെ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 തുടങ്ങിയ വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വിഎസ്


VS Achuthanandan turns 90 VS Achuthanandan birthday VS Achuthanandan birthday celebration VS Achuthanandan age


 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are