ജി.കെ.എസ്.എഫിൽ ഇത്തവണ ഒരു കോടി രൂപ ഒന്നാം സമ്മാനം

 

തിരുവനന്തപുരം: ജി.കെ.എസ്.എഫ് ഏഴാമത് സീസണിന്റെ ഉദ്‌ഘാടനം ഡിസംബർ ഒന്നിന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുമെന്ന് ടൂറിസം മന്ത്രി എ.പി അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 11 കോടി രൂപയുടെ സ്വർണ സമ്മാനങ്ങൾക്കൊപ്പം മെഗാ നറുക്കെടുപ്പിൽ നാലു കോടിയുടെ ക്യാഷ് പ്രൈസും നൽകും.
ഒന്നാം സമ്മാനമായി ഒരാൾക്ക് ഒരു കോടി രൂപയാണ് നൽകുക. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം 15 പേർക്കും, മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം 50 പേർക്കും വിതരണം ചെയ്യും.
ആറാഴ്ചകളിലായി നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്കാണ് സ്വർണ സമ്മാനം നൽകുക. ഒരു ഗ്രാം, രണ്ടു ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം എന്നിങ്ങനെ 84 നറുക്കെടുപ്പിലൂടെ മൊത്തം 27,532 ഗ്രാം സ്വർണം 6893 ഭാഗ്യശാലികൾക്കായി വിതരണം ചെയ്യും. ഭാഗ്യക്കൂപ്പണുകൾ വിതരണം ചെയ്യുന്ന കടയുടമകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നുണ്ട്. ഒന്നാം സമ്മാനാർഹമാകുന്ന കൂപ്പൺ വിതരണം ചെയ്യുന്ന കടയുടമയ്ക്ക് ഒരു ലക്ഷവും രണ്ടാം സമ്മാനത്തിന് 25000 രൂപയും മൂന്നാം സമ്മാനത്തിന് 10000 രൂപയും നാലാം സമ്മാനത്തിന് 5000 രൂപയുമാണ് നൽകുന്നത്.
കടകളുടെ രജിസ്ട്രേഷൻ, കൂപ്പൺ വിതരണം എന്നിവയിൽ ഇക്കുറി വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിക്കുന്നുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി സർക്കാർ നേരിട്ടാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി 15 വരെയാണ് ഫെസ്റ്റിവൽ. സമാപനം ചടങ്ങ് തൃശൂരിൽ നടക്കും. പത്രസമ്മേളനത്തിൽ ടൂറിസം ഡയറക്ടർ ഹരികിഷോറും സംബന്ധിച്ചു.

For more http://news.keralakaumudi.com/news.php?nid=ca00ddfb3101485698d5711b2b868d50

Grand Kerala Shopping Festival 2014,GKSF 2014,GKSF 2014 inauguration,GKSF 2014 price details,GKSF new season,GKSF latest,GKSF official site,GKSF programme details

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are