നാറാത്ത്‌കേസില്‍ 22 പേര്‍ക്ക് കുറ്റപത്രം

 നാറാത്ത് പരിശീലന ക്യാമ്പ്: 22 പ്രതികള്‍ക്കെതിരെ കുറ്റപത്രം
പ്രതികള്‍ക്ക് വിദേശ സഹായം ലഭിച്ചെന്ന് എന്‍.ഐ.എ
 

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപുലര്‍ ഫ്രണ്ടിന്‍െറ നേതൃത്വത്തില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ 22 പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു. ആയുധ ക്യാമ്പിലൂടെ പരിശീലനം നേടി മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്താനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പ്രത്യേക കോടതി ജഡ്ജി പി. ശശിധരന്‍ മുമ്പാകെ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ പി.വി. അബ്ദുല്‍ അസീസ്, ഏച്ചൂര്‍ കോട്ടം ആയിഷ മന്‍സിലില്‍ പി.സി. ഫഹദ്, നാറാത്ത് കുമ്മായക്കടവ് ഹൗസില്‍ കെ.കെ. ജംഷീര്‍, മുഴപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി. അബ്ദുസമദ്, തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംവ്രീത്, വേങ്ങാട് കുന്നിരിക്ക പുനക്കായി ഹൗസില്‍ പി. നൗഫല്‍, മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റാസയില്‍ സി. റിക്കാസുദ്ദീന്‍, മുഴപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി. ജംഷീദ്്, കോട്ടൂര്‍ കാടാച്ചിറ ആസിഫ് മന്‍സിലില്‍ ഒ.കെ. ആഷിക്, എടക്കാട് ബൈത്തുല്‍ ഹൗസില്‍ എ.പി. മിസാജ്, നാറാത്ത് ഷരീഫ മന്‍സിലില്‍ പി.വി.മുഹമ്മദ് അബ്സീര്‍, കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം. അജ്മല്‍, പിണറായി വെണ്ടുട്ടായി കുന്നിന്‍റവിട ഹൗസില്‍ കെ.സി. ഹാഷിം, എടക്കാട് ജമീല മന്‍സിലില്‍ എ.ടി. ഫൈസല്‍, എടക്കാട് റുവൈദ വില്ലയില്‍ കെ.പി. റബാഹ്, മുഴപ്പിലങ്ങാട് ഹൈസ്കൂളിനു സമീപം ഷിജിന്‍സ് മന്‍സിലില്‍ വി. ഷിജിന്‍, എരുവട്ടി കോളൂര്‍ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ്, നാറാത്ത് സ്വദേശി എ.കെ.സുഹൈര്‍, കോയ്യാട് കേളപ്പന്‍ മുക്കില്‍ സുബൈദ മന്‍സിലില്‍ സി.എം. അജ്മല്‍, മുഴപ്പിലങ്ങാട് മറലില്‍ ഹൗസില്‍ പി. ഷഫീഖ്, മുഴപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.പി. റാഷിദ്, നാറാത്ത് കമ്പില്‍ അതകരവീട്ടില്‍ കമറുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് എന്‍.ഐ.എ കൊച്ചി യൂനിറ്റ് ഡിവൈ.എസ്.പി വി.കെ. അബ്ദുല്‍ ഖാദര്‍ കുറ്റപത്രം നല്‍കിയത്. മുഴുവന്‍ പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന (120 ബി), നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘം ചേരല്‍ (ഐ.പി.സി -143), ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കുക (153 എ), ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 18, 18 എ വകുപ്പുകള്‍ പ്രകാരം തീവ്രവാദ പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തുക, ആയുധമുപയോഗിച്ച് ക്യാമ്പ് നടത്തിയത് ആയുധ നിയമത്തിലെ 25, 27 വകുപ്പുകള്‍, ബോംബ് ഉപയോഗിച്ചതിന് സ്ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

 

National Investigation Agency NIA Narath popular friend Kannur Narath എന്‍.ഐ.എ ദേശീയ അന്വേഷണ ഏജന്‍സി 

 

see more at http://www.madhyamam.com/news/251133/131019

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are