സ്വര്‍ണ്ണക്കടത്ത്‌: അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍കുമാറിന്റെ ഡ്രൈവറും പിടിയില്‍

കൊച്ചി : നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ അറസ്‌റ്റിലായ കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ അനില്‍കുമാറിന്റെ ഡ്രൈവര്‍ രഞ്‌ജിത്തിനെ സിബിഐ അറസ്‌റ്റുചെയ്‌തു. കേസിലെ മുഖ്യപ്രതി ഫയാസ്‌ അനില്‍ കുമാറിന്‌ നല്‍കിയ ഉപഹാരങ്ങളും രഞ്‌ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്‌. ഫയാസ്‌ പിടിയിലായതോടെ തനിക്ക്‌ കിട്ടിയ ഉപഹാരങ്ങള്‍ അനില്‍ കുമാര്‍ രഞ്‌ജിത്തിന്റെ വീട്ടിലേയ്‌ക്ക് മാറ്റുകയായിരുന്നുവെന്നാണ്‌ അന്വേഷണസംഘത്തിന്റെ നിഗമനം.

അനില്‍കുമാറിനെ കൊച്ചിയിലെ രഞ്‌ജിത്തിന്റെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. അനില്‍കുമാറിന്റെ വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്കായി ഫയാസ്‌ പണം മുടക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്‌.

സ്വര്‍ണ്ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ ആരോപണ വിധേയനായതിനെ തുടര്‍ന്ന്‌ അനില്‍കുമാറിനെ നെടുമ്പാശ്ശേരിയില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ സ്‌ഥലംമാറ്റിയിരുന്നു. തുടര്‍ന്ന്‌ ചോദ്യം ചെയ്യാനായി ഇയാളെ സിബിഐ ഓഫീസിലേയ്‌ക്ക് വിളിപ്പിക്കുകയും വ്യഴാഴ്‌ച ഉച്ചയോടെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ഇന്ന്‌ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

അതേസമയം, നേരത്തെ അറസ്‌റ്റിലായ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ്‌ ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. ഏഴ്‌ വര്‍ഷമായി താന്‍ കള്ളക്കടത്ത്‌ നടത്തിവരുന്നതായി ഫയാസ്‌ കസ്‌റ്റംസ്‌ അധികൃതര്‍ മുമ്പാകെ മൊഴി നല്‍കിയെങ്കിലും മുന്‍കാല ഇടപാടുകള്‍ പൂര്‍ണമായും അന്വേഷിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌ കസ്‌റ്റംസിന്‌. ഏഴുവര്‍ഷത്തോളമായി ഫയാസ്‌ കള്ളക്കടത്തായി കൊണ്ടുവന്നിട്ടുള്ള സ്വര്‍ണം കേരളത്തില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്‌തിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ അന്വേഷിച്ചുവരുന്നുണ്ട്‌.

- See more at: http://beta.mangalam.com/latest-news/107946#sthash.K7nZhhUt.dpuf

customs assistant commissioner,cutoms asssistant commisioner anil kumar,customs asitant commissioner arrested,fayas,nedumbasssery airport,ഫയാസ്‌,കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍,അനില്‍ കുമാര്‍,

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are