കേരളത്തിലെ പ്രശ്‌നങ്ങളില്‍ ആന്റണി ഇടപെടില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേരളത്തിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ആന്റണി തന്നെ അറിയിച്ചതായി കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്ക് പറഞ്ഞു. 

ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കേരളത്തിലെത്തിയതാണ് വാസ്‌നിക്ക്. മന്ത്രിസഭാ പുന:സംഘടനയടക്കമുള്ള നടപടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ കോണ്‍ഗ്രസ്സിലുള്ള പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നതാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. 
mukul vasnik,ak antony,antony,vasnik,മുകുള്‍ വാസ്‌നിക്ക്,എ.കെ ആന്റണി,aicc general secratary,defence minister ak antony,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

For more http://www.mathrubhumi.com/story.php?id=399085

 

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are