പി.എന്‍.നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; പി.എം മനോജ് മാളികപ്പുറം മേല്‍ശാന്തി

mangalam malayalam online newspaper

ശബരിമല: ശബരിമലയിലെ മേല്‍ശാന്തിയായി പി.എന്‍.നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയാണ്. എടപ്പാള്‍ പി.എം.മനോജാണ് മാളികപ്പുറം മേല്‍ശാന്തി. ഉഷഃപൂജയ്ക്കു ശേഷം രാവിലെ എട്ടിന് തന്ത്രി കണ്ഠര് മഹേശ്വരര് , ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.

എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും ഇതുവരെ പൂജ ചെയ്ത എല്ലാ ക്ഷേത്രങ്ങളിലെയും ദേവീദേവന്മാരുടെ കടാക്ഷമാണിതെന്നും പി.എന്‍.നാരായണന്‍ നമ്പൂതിരിപറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമായി ഈ അവസരത്തെ കാണുന്നതായി പി.എം.മനോജ് പറഞ്ഞു.

pn narayanan namboodiri new sabarimala melsanthi,pm manoj new malikappuram melsanthi,sabarimala melsanthi 2013,malikappuram melsanthi 2013,new melsanthi at sabarimala,new melsanthi at malikappuram,sabarimala new melsanthi details,malikappuram new melsanthi details

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are