ശബരിമല മേൽശാന്തി നറുക്കെടുപ്പ് നാളെ

ശബരിമല: തുലാംമാസ പൂജകൾക്കും മേൽശാന്തി നറുക്കെടുപ്പിനുമായി ശബരിമല നട ഇന്ന് തുറക്കും. നാളെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷമാണ് ഒരു വർഷത്തേക്കുള്ള പുറപ്പെടാ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക. ഇതിനായി ശബരിമലയിലേക്ക് 16 പേരുടെയും മാളികപ്പുറത്തേക്ക് 12 പേരുടെയും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്റർവ്യൂവിൽ 60 ശതമാനത്തിനുമേൽ മാർക്കു വാങ്ങിയവരാണിവർ.
ശബരിമല മേൽശാന്തിയെ പന്തളം നടുവിലേമാളിക കൊട്ടാരത്തിൽ ജയദീപ് വർമ്മയുടെ മകൻ വ്യാസ് ജെ. വർമ്മയും മാളികപ്പുറം മേൽശാന്തിയെ പന്തളം തെക്കേമുറി കൊട്ടാരത്തിൽ സുരേഷ് വർമ്മയുടെ മകൾ ഗൗതമി എസ്.വർമ്മയുമാണ് നറുക്കെടുക്കുന്നത്. ഇവർ കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾക്കൊപ്പം ഇന്ന് വൈകിട്ട് ശബരിമലയിൽ എത്തും. പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദൻ നായർ, മെമ്പർമാരായ സുഭാഷ് വാസു, പി.കെ.കുമാരൻ, ദേവസ്വം കമ്മിഷണർ പി.വേണുഗോപാൽ, ശബരിമല സ്പെഷ്യൽ കമ്മിഷണർ കെ.ബാബു തുടങ്ങിയവർ നറുക്കെടുപ്പിന് നേതൃത്വം നൽകും.

Sabarimala temple opening and  closing,sabarimala new melsanthi,sabarimala melsanthi lot,sabarimala melsanthi lottery,sabarimala pooja details,sabarimala melsanthi qualified internview,malikappuram melsanthi lot,malikappuram melsanthi 2013,sabarimala melsanthi 2013

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are