കേരളത്തില്‍ ഇന്ന് ബലി പെരുന്നാള്‍

ഭക്തിയോടൊപ്പം സ്നേഹവും സൌഹൃദവും പങ്കുവെക്കുന്ന പെരുന്നാളാഘോഷത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

ദൈവകല്‍പന അനുസരിച്ച് മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്‍റെയും ത്യാഗസ്മരണയുണര്‍ത്തിയാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാളെങ്കിലും മാസപ്പിറവിയിലെ മാറ്റങ്ങള്‍ കാരണം ഇന്നാണ് കേരളത്തില്‍ ആഘോഷം. പെരുന്നാള്‍ രാവില്‍ പുലര്‍ച്ചെ പെരുന്നാള്‍ നമസ്കാരവും തുടര്‍ന്നുളള മൃഗബലിയുമാണ് ചടങ്ങുകള്‍. പുത്തന്‍ വസ്ത്രങ്ങളും മറ്റും വാങ്ങാനുളള വലിയ തിരക്കാണ് കഴിഞ്ഞദിവസങ്ങളില്‍ നഗരങ്ങളിലെങ്ങും കാണാന്‍ കഴിഞ്ഞത്. ഈ പെരുന്നാള്‍ രാവില്‍ ബന്ധുഗൃഹങ്ങളിലും തറവാടുകളിലും വിരുന്നുപോക്കിന്റെയും വരവിന്റെയും തിരക്കു കൂടിയുണ്ടാകും.

bakrid in kerala,perunnal in kerala,baliperunnal in kerala,bakrid today,kerala perunnal,perunnal holiday kerala,story behind bakrid,bakrid festival in kerala,bakrid 2013,bakrid date in india 2013,bakrid essay,bakrid date in uae 2013,bakrid date in kerala 2013

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are