ജനസമ്പര്‍ക്ക പരിപാടിയെ ചൊല്ലി ഭരണ പ്രതിപക്ഷ വാക്‌പോര്

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സോളാര്‍ വിഷയത്തില്‍ ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിണറായി വിജയനും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലാണ്. മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ച എന്താണെന്ന് വ്യക്തമാക്കാത്തതിനാല്‍ ആഭ്യന്തരമന്ത്രിയുമായി നടത്തിയ ചര്‍ച്ച വെളിപ്പെടുത്താന്‍ പിണറായിയും തയ്യാറല്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവേയാണ് കൂത്തുപറമ്പില്‍ എം.വി രാഘവനെ തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ച സംഭവത്തെ ഓര്‍മ്മിപ്പിച്ച് ഉണ്ണിത്താന്‍ സംസാരിച്ചത്.

എന്നാല്‍, ഉണ്ണിത്താന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ കെപിസിസി വക്താവ് എം.എം ഹസ്സന്‍, മുഖ്യമന്ത്രിയെ ഉപരോധിക്കുന്നവരെ നേരിടുമെന്നും വ്യക്തമാക്കി.

 

 

Tags:janasamparkam,oommen chandy,janasamparka paripadi,janasamparka paripadi kannur,janasamparka paripadi application form

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are