വിദ്യാരംഭത്തിനായി തുഞ്ചന്‍പറമ്പ് ഒരുങ്ങി

വിദ്യാരംഭത്തിനായി തുഞ്ചന്‍പറമ്പ് ഒരുങ്ങി

തിരൂര്‍: ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ തുഞ്ചന്‍ പറമ്പ് ഒരുങ്ങി. ഭാഷാ പിതാവിന്റെ മണ്ണില്‍ ഹരിശ്രീ കുറിക്കാന്‍ ഇത്തവണ അയ്യായിരത്തോളം കുരുന്നുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മലയാളം സര്‍വ്വകലാശാല കൂടി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇത്തവണ തുഞ്ചന്‍ പറമ്പ്. വിദ്യാരംഭ ചടങ്ങുകള്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജെയകുമാര്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിദ്യാരംഭ ദിനത്തില്‍ ഇവിടെ എത്താറുണ്ട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ നിന്ന് തന്നെ തങ്ങളുടെ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ച് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നിരവധിയാണ്. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും. സരസ്വതീ മണ്ഡപത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. കുട്ടികളെ എഴുത്തിനിരുത്താന്‍ ഇത്തവണ മുന്‍കൂര്‍ രജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്ന് കവിയും സംഘാടക സമിതി അംഗവും ആയ മണമ്പൂര്‍ രാജന്‍ ബാബു പറഞ്ഞു. വിജയ ദശമി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടേറെ കലാപരിപാടികളും മത്സരങ്ങളും തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 12 ന് ഭക്തിയും കവിതയും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടക്കും. പുരുഷോത്തം അഗര്‍വാള്‍, സി രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 13 ന് മലയാളത്തിലെ ഭക്തി സാഹിത്യം എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are