കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു
 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി യൂനുസില്‍ നിന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. രാവിലെ ആറരക്ക് എ1-998 ഷാര്‍ജ വിമാനത്തില്‍ എത്തിയതാണ് ഇയാള്‍. വാതില്‍ പിടി, പരിച തുടങ്ങിയ വീടുകളിലെ അലങ്കാരവസ്തുക്കളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂട്ടാളികളെ കുറിച്ച് അറിയാന്‍ ഇയാളെ വിശദ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്ന് ഡി.ആര്‍.ഐ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി യാത്രക്കാരില്‍ നിന്ന് അനധികൃതമായി കടത്തിയ 60 കിലോഗ്രാം സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are