സോളാര്‍ കേസ്: മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കണം

mangalam malayalam online newspaper

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്ന് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്ക് പങ്കുണ്ടോയെന്നും എങ്കില്‍ അത് ഏതു തരത്തിലുള്ള പങ്കാണെന്നും വ്യക്തമാക്കാന്‍ കഴിയുന്ന ആള്‍ ശ്രീധരന്‍ നായര്‍ക്ക് മാത്രമാണ്. അത് പറയേണ്ട ഘട്ടം ഇതാണ്. മുഖ്യമന്ത്രിയുടെ പങ്കെന്താണെന്ന് പറയണമെന്ന് ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് ശ്രീധരന്‍ നായരുടെ അഭിഭാഷനോട് ആവര്‍ത്തിച്ച് നിര്‍ദേശിച്ചു. ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി വ്യക്തമാകുന്നില്ല. മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയാല്‍ മാത്രമേ അന്വേഷണം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയൂ. അല്ലാതെ ശ്രീധരന്‍ നായര്‍ അവിടെയും ഇവിടെയും തൊടാതെ മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്നുവെന്ന് ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ അറിയിച്ചു. ആ മൊഴിയില്‍ ശ്രീധരന്‍ നായര്‍ ഉറച്ചു നില്‍ക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമരന്തി നിര്‍ദേശിച്ചക്രാരമാണ് സരിതയ്ക്ക പണം നല്‍കിയത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോഴത്തെ കോടതി നടപടിയില്‍ മറുപടി പറയാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ഈ അവസരത്തിലാണ് കോടതി മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടോയെന്ന് ആവര്‍ത്തിച്ച് ആരാഞ്ഞത്.

കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരാന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ശ്രീധരന്‍ നായരുടെ വിശദീകരണം തേടിയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are