ആറന്മുള വിമാനത്താവള പദ്ധതി: കെജിഎസ് ഗ്രൂപ്പിനെ അനുകൂലിച്ച് പരിസ്ഥിതി വകുപ്പ്

തിരുവനന്തപുരം

ആറന്മുള വിമാനത്താവള പദ്ധതിയില്‍ സ്വകാര്യ വിമാനത്താവളത്തിനായി ആവശ്യമായ 500 ഏക്കര്‍ ഭൂമി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നു വിശദീകരിച്ച് പരിസ്ഥിതി വകുപ്പ് സെക്രട്ടറി കേന്ദ്രത്തിനു കത്തയച്ചു. നിയമസഭാ സമിതി നിര്‍ദേശത്തെ തള്ളിയാണ് പരിസ്ഥിതി വകുപ്പിന്‍റെ കടന്നു കയറ്റം.

വിമാനത്താവളത്തിനുള്ള പരിസ്ഥിതി അനുമതി വേഗത്തിലാക്കണമെന്നാണ് കത്തിന്‍റെ ഉള്ളടക്കം . അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കൊപ്പമാണെന്നും കത്തിലുണ്ട്. ഭൂപരിഷ്കരണ നിയമം, നീര്‍ത്തട സംരക്ഷണ നിയമം, നെല്‍വയല്‍ സംരക്ഷണ നിയമം ഇവയെല്ലാം ലംഘിച്ച കെജിഎസ് ഗ്രൂപ്പിനെ വാനോളം താങ്ങിയാണ് സെക്രട്ടറിയുടെ കത്ത്. ഈ നിയമങ്ങള്‍ ലംഘിച്ചതിനെതിരെ കെജിഎസ് ഗ്രൂപ്പിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളപ്പോഴാണ് പരിസ്ഥിതി സെക്രട്ടറിയുടെ തല തിരിഞ്ഞ പെരുമാറ്റം. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് കെജിഎസ് ഗ്രൂപ്പിന് 25 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയിട്ടുണ്ട് . റണ്‍വേയ്ക്കും മറ്റുമായി ഇനിയും നല്‍കേണ്ടി വരും.ആറന്മുളയില്‍ നീര്‍ത്തടങ്ങളില്ല. നെല്‍വയലുകള്‍ മാത്രമാണുള്ളത് ഇങ്ങനെ പോകുന്നു സെക്രട്ടറിയുടെ കത്ത്.

- See more at: http://www.metrovaartha.com/2013/10/07151033/20131007ARENMULA.html#sthash.niXlwFOe.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are