കേരള രാഷ്‌ട്രീയത്തില്‍ ആന്റണി ഇടപെടണമെന്ന ആവശ്യം ശക്‌തമായി

mangalam malayalam online newspaper

തിരുവനന്തപുരം: എ കെ ആന്റണി കേരള രാഷ്‌ട്രീയത്തില്‍ ഇടപെടണമെന്ന ആവശ്യം യുഡിഎഫിലും കോണ്‍ഗ്രസിലും ശക്‌തമാവുന്നു. ആന്റണി കേരളത്തിലേക്ക്‌ മടങ്ങിവരണമെന്ന്‌ കഴിഞ്ഞ ദിവസം ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാടുമായി ഇന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രനും കെ മുരളീധരന്‍ എംഎല്‍എയും മുന്നോട്ടുവന്നു.

കേരളത്തിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ എ കെ ആന്റണി നിസംഗത വെടിഞ്ഞ്‌ ഇടപെടണമെന്നാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്‌. ആന്റണി കേരള രാഷ്‌ട്രീയത്തില്‍ ഇടപെടണം. ഇക്കാര്യം അദ്ദേഹത്തോട്‌ നേരിട്ട്‌ പറഞ്ഞിട്ടുണ്ട്‌ എന്നും മുല്ലപ്പളളി പറഞ്ഞു.

ആന്റണിയുടെ സേവനം കേരളത്തില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുമെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയുടെ സാന്നിധ്യം സഹായിക്കുമെന്നുമാണ്‌ കെ മുരളീധരന്‍ പറഞ്ഞത്‌.

അതേസമയം, ആന്റണി കേരളത്തിലേക്ക്‌ പ്രവര്‍ത്തനമേഖല മാറ്റുമെന്ന്‌ കരുതുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി പ്രതികരിച്ചു.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are