ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുത ഉപഭോഗം കുറഞ്ഞതും, കേന്ദ്ര വൈദ്യുതി വിഹിതം കൂട്ടിയതിനാലുമാണ് ഇന്ന് നിയന്ത്രണം മാറ്റിയത്. കേന്ദ്രവൈദ്യുതിയില്‍ ഇന്നലെ 400 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്. 

സീമാന്ധ്രാ പ്രക്ഷോഭത്തെ തുടര്‍ന്ന് വിജയവാഡ നര്‍ല താത തെര്‍മ്മല്‍ പവര്‍‌സ്റ്റേഷനില്‍ വൈദ്യുതി ഉല്‍പാദനം ശനിയാഴ്ച മുതല്‍ നിര്‍ത്തിവെച്ചതിനാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are