കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം: നാല് പേര്‍ക്ക് പരുക്കേറ്റു

 
PRO

കണ്ണൂര്‍ പാനൂരിനടുത്ത് സ്‌ഫോടനം. പാറാട് ലീഗ് ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

ഗുരുതരമായി പരുക്കേറ്റ മുനഫര്‍, ജാസിം, അഫ്‌സല്‍, മുഹമ്മദ് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ 10 സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു.

എസ് പി രാഹുല്‍ ആര്‍ നായര്‍, എഎസ്പി നാരായണന്‍, പാനൂര്‍ സി ഐ ജയന്‍ ഡൊമിനിക്ക് എന്നിവര്‍ സ്ഥലത്തെത്തി. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടയ്ക്ക് ചിലര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വീണ്ടും അനിഷ്ട സംഭവങ്ങളുണ്ടായതോടെ പാനൂര്‍ ഇപ്പോള്‍ ഭീതിയിലാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are