എം.കെ.കുരുവിള അറസ്റ്റില്‍

m-k-kuruvilaതൃശൂര്‍: വ്യവസായി എം കെ കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പോലീസാണ് കുരുവിളയെ അറസ്റ്റുചെയ്തത്.

പേരാമംഗലം സ്വദേശി ബിനേഷിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.

ഏഷ്യാ ബ്രോക്കേഴ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ മൂന്ന് ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ തട്ടിയതാണ് കേസ്. മറ്റൊരു കേസിലെ ജാമ്യവ്യവസ്ഥാ പ്രകാരം സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ് പരിചയപ്പെട്ടവര്‍ തന്റെ കൈയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണവുമായി രംഗത്തുവന്ന ശേഷം നിരവധി പരാതികളാണ് കുരുവിളയ്‌ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്നും പേഴ്‌സണല്‍ സ്റ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ലാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു കോടി മുപ്പത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്നായിരുന്നു എം.കെ. കുരുവിളയുടെ പരാതി.

തന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുരുവിള ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കുരുവിളയ്‌ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടു. ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are