മുഖ്യമന്ത്രിക്ക് മലപ്പുറത്ത് കരിങ്കൊടിയുംകല്ലേറും

മലപ്പുറം: കൊളത്തൂര്‍ ഗവണ്‍മെന്റ് കോളേജ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തതകര്‍ കല്ലെറിഞ്ഞു. കേഴിക്കോട് പറമ്പില്‍ ഇടത് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടിയും ഉയര്‍ത്തി.

കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ കാറ് കടന്നു പോകുമ്പോള്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്കും ലാത്തി ചാര്‍ജില്‍ രണ്ട് ഡിഐഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കൊളത്തൂരില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സ്ഥാപിച്ച ബാനര്‍ ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നാരോപിച്ച് ബുധനാഴ്ച ഇവര്‍ക്കിടയില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് കൊളത്തൂരില്‍ കല്ലേറുണ്ടായത്.

കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുയര്‍ത്തിയതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ച പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പിന്നീടാണ് കല്ലേറുണ്ടായത്.

മങ്കട കോഴിക്കോട്ട് പറമ്പില്‍ കോ- ഓപ്പറേറ്റീവ് ടവര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കരിങ്കൊടി പ്രിതിഷേധമുണ്ടായത്. തുടര്‍ന്ന് വെള്ളില നെരവില്‍ വഴി മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയപ്പോഴും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുയര്‍ത്തി പ്രതിഷേധിച്ചു.

ആയിരനാഴിപ്പടിയില്‍ പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് നടത്തുകയും മഞ്ചേരി - പെരിന്തല്‍ മണ്ണ റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തിരുന്നു. സോളാര്‍ വിവാദിനു ശേഷം മുഖ്യമന്ത്രി ജില്ലയിലെത്തിയപ്പോഴൊക്കെ ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതുകാരണം വിപുലമായ പൊലീസ് സന്നാഹങ്ങളായിരുന്നു ഇപ്രാവശ്യം ഒരുക്കിയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are