അമ്മയുടെ അറുപതാംപിറന്നാളാഘോഷത്തിന്‌ വ്യാഴാഴ്‌ച മാത്രം അഞ്ചുലക്ഷത്തിലധികം

അമൃതപുരി (കൊല്ലം): ലോകാരാധ്യായായ അമ്മയുടെ അറുപതാം പിറന്നാളാഘോഷങ്ങളില്‍ പങ്കെടുത്ത്‌ അനുഗ്രഹം വാങ്ങാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു വിശ്വാസികള്‍ അമൃതപുരിയിലേക്ക്‌ പ്രവഹിക്കുന്നു. വ്യാഴാഴ്‌ച നടന്ന വിവിധ പരിപാടികളില്‍ അഞ്ചുലക്ഷത്തിലധികം ആളുകളാണ്‌ പങ്കെടുത്തത്‌. മാതാ അമൃതാനന്ദമയി മഠം രാജ്യത്തെ 101 ഗ്രാമങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ആദ്യം മൂന്നോ നാലോ ജില്ലകളിലെ ഗ്രാമങ്ങളില്‍ ഇവ നടപ്പാക്കിയശേഷം മറ്റുള്ളിടത്തേക്കു വ്യാപിപ്പിക്കുകയാകും നല്ലതെന്ന്‌ തൊഴില്‍ മന്ത്രാലയത്തിന്റെ എംപ്ലോയ്‌മെന്റ്‌ ആന്‍ഡ്‌ ട്രെയ്‌നിംഗ്‌ വിഭാഗം ജോയിന്റ്‌ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ ശിഖാര്‍ അഗര്‍വാള്‍ നിര്‍ദ്ദേശിച്ചു. ‘അമൃതവര്‍ഷം 60’ നോടനുബന്ധിച്ചു നടക്കുന്ന രാജ്യാന്തര സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രാമങ്ങളുടെയും തനത്‌ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനമുണ്ടായാല്‍ മാത്രമേ അവയെ സുസ്ഥിരതിയിലെത്തിക്കാനാകൂ. അവരെ പഠിപ്പിക്കുന്ന തൊഴിലുകളുടെ തെരഞ്ഞെടുപ്പും അതുപോലെ പ്രധാനമാണ്‌. - ‘ഗ്രാമങ്ങളിലെ നൈപുണ്യവികസനത്തില്‍ നിലവിലുള്ള വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പങ്കെടുത്ത്‌ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണജനതയ്‌ക്ക്‌ കഴിവു പകര്‍ന്നാല്‍ മതി അവര്‍ സ്വയം വികസിച്ചുകൊള്ളും. അവരുടെ ജീവിതത്തെ പരുവപ്പെടുത്താന്‍ നമുക്കാകും. അവരുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും പരിഗണിച്ചു വേണം പ്രവര്‍ത്തനം തുടങ്ങാനെന്ന്‌ ശിഖാര്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. എന്‍സിഇആര്‍ടി ജോയിന്റ്‌ ഡയറക്ടര്‍ ഡോ. രാജാറാം ശര്‍മ, ഇടുക്കി അമൃത ജെഎസ്‌എസ്‌ ഡയറക്ടര്‍ രജനി മേനോന്‍ എന്നിവരും പ്രസംഗിച്ചു. വിവിധ തലങ്ങളിലുള്ള അമ്മയുടെ സ്വാധീനത്തെപ്പറ്റി നടന്ന സെമിനാറില്‍ അമൃതാനന്ദമയി മഠം ട്രഷറര്‍ സ്വാമി രാമകൃഷ്‌ണാനന്ദപുരി, സ്വാമി അമൃതഗീതാന്ദപുരി, സ്വാമിനി കൃഷ്‌ണാമൃത പ്രാണ, ബ്രഹ്മചാരി അമൃത ചൈതന്യ, ബ്രഹ്മചാരി ദയാമൃത ചൈതന്യ എന്നിവര്‍ സംസാരിച്ചു. രാവിലെ മഹാഗണപതി ഹോമത്തോടും ലളിതാസഹസ്രനാമാര്‍ച്ചനയോടെയുമാണ്‌ വ്യാഴാഴ്‌ചത്തെ ചടങ്ങുകള്‍ തുടങ്ങിയത്‌. തുടര്‍ന്ന്‌ കിഴക്കൂട്ട്‌ അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 101 ചെണ്ടമേളക്കാര്‍ അണിനിരന്ന പഞ്ചാരിമേളം നടന്നു. `സര്‍വ്വലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടെ’ എന്ന സന്ദേശത്തെ അര്‍ത്ഥവത്താക്കിക്കൊണ്ട്‌ 196 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം അമ്മയുടെ ഭക്തര്‍ തങ്ങളുടെ രാജ്യത്തെ പരമ്പരാഗത വസ്‌ത്രങ്ങളും ധരിച്ച്‌ അതതു രാജ്യങ്ങളുടെ ദേശീയപതാകകളുമേന്തി ആശ്രമത്തില്‍ നിന്ന്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്കു നടത്തിയ ഘോഷയാത്ര അമ്മയുടെ പിറന്നാളിനുള്ള ലോകജനതയുടെ സമ്മാനമായി മാറി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി തിരുവനന്തപുരം റിഗാറ്റ അവതിരിപ്പിച്ച ദൃശ്യവിരുന്നായിരുന്നു പിന്നീട്‌. അമൃത സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ആരോഗ്യ- സേവന ഉല്‍പന്നങ്ങളുടെ രാവിലെ നടന്ന പുറത്തിറക്കലിലും, വൈകിട്ട്‌ ഇടുക്കിയിലെ ദുരിതബാധിതര്‍ക്കുള്ള സഹായവിതരണത്തിനും പിന്നീട്‌ അരങ്ങേറിയ മഞ്‌ജുവാര്യരുടെ നൃത്തവും ശിവമണിയും സ്റ്റീഫന്‍ ദേവസ്സിയും ഒരുക്കിയ താളവിസ്‌മയം ഉള്‍പ്പെടെയുള്ള കലാപരിപാടികളിലും വിശ്വാസിലക്ഷങ്ങള്‍ സാക്ഷികളായി. അമൃതപുരിയില്‍ ഇന്ന്‌ രാവിലെ അഞ്ചിന്‌ മഹാഗണപതി ഹോമവും ലളിതാസഹസ്രനാമാര്‍ച്ചനയും. ഏഴു മണിക്ക്‌ ചലച്ചിത്രതാരം ശോഭനയുടെ നൃത്തം. 8.15ന്‌ അമ്മയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും പറ്റി സ്വാമി അമൃതസ്വരൂപാനന്ദയുടെ പ്രഭാഷണം. 9ന്‌ ഗുരു പാദപൂജയും അമ്മയുടെ പിറന്നാള്‍ സന്ദേശവും. 11ന്‌ പുതിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളായ 101 ഗ്രാമങ്ങളുടെ ദത്തെടുക്കലും ഉത്തരാഖണ്ഡിലെ പുനരധിവാസ പദ്ധതിയും ഉള്‍പ്പെടെയുള്ളവയുടെ ഉദ്‌ഘാടനം. 2ന്‌ സമൂഹവിവാഹം. 2.30ന്‌ അമ്മയുടെ ദര്‍ശനവും ഭജനും കലാപരിപാടികളും. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ശ്രീ. കെ. ശങ്കരനാരായണന്‍, ഉത്തരാഖണ്‌ഡ്‌ ഗവര്‍ണര്‍ ശ്രീ. അസീസ്‌ ഖുറേഷി, കേന്ദ്ര മന്ത്രിമാരായ ശ്രീ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്‌, ശ്രീ. വയലാര്‍ രവി, ശ്രീ ഹരീഷ്‌ റാവത്ത്‌, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ.കുര്യന്‍, കേന്ദ്ര സഹമന്ത്രിമാരായ പ്രൊഫ. കെ.വി.തോമസ്‌, ശ്രീ. കെ.സി.വേണുഗോപാല്‍, ഡോ.ശശി തരൂര്‍, ശ്രീ. കൊടിക്കുന്നില്‍ സുരേഷ്‌, നിയമസഭ സ്‌പീക്കര്‍ ശ്രീ ജി.കാര്‍ത്തികേയന്‍, സംസ്ഥാന മന്ത്രിമാരായ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ശ്രീ കെ എം മാണി, ശ്രീ ആര്യാടന്‍ മുഹമ്മദ്‌, ശ്രീ പി ജെ ജോസഫ്‌, ശ്രീ അടൂര്‍ പ്രകാശ്‌, ശ്രീ. എ പി അനില്‍ കുമാര്‍, ശ്രീ കെ സി ജോസഫ്‌, ശ്രീ കെ പി മോഹനന്‍, ശ്രീ സി എന്‍ ബാലകൃഷ്‌ണന്‍, ശ്രീ വി എസ്‌ ശിവകുമാര്‍, ശ്രീ ഷിബു ബേബിജോണ്‍, കുമാരി പി കെ ജയലക്ഷ്‌മി, പോണ്ടിച്ചേരി വൈദ്യുതി- വിദ്യാഭ്യാസ മന്ത്രി ശ്രീ ടി. ത്യാഗരാജന്‍ എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.എല്‍.എമാര്‍, എംപിമാര്‍, ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ ശ്രീ വെങ്കയ്യ നായിഡുവും കെപിസിസി പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തലയും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയകക്ഷി നേതാക്കളും ചടങ്ങുകളില്‍ സംബന്ധിക്കുന്നുണ്ട്‌. - See more at: http://anweshanam.com/index.php/religion/news/16631#sthash.QH8PAh08.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are