നരേന്ദ്ര മോഡി ഇന്ന്‌ കേരളത്തില്‍

തിരുവനന്തപുരം: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്നു കേരളത്തിലെത്തും. പ്രത്യേക വിമാനത്തില്‍ ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെത്തും. വ്യാഴാഴ്‌ച രാവിലെ കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ മോഡി പങ്കെടുക്കും. ഇന്നു വൈകുന്നേരം 6.20ന്‌ എത്തുന്ന മോഡി ഏഴിനു മസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പ്രധാന നേതാക്കളും ഉള്‍പ്പെടെ 98 പേര്‍ പങ്കെടുക്കും. മോഡി കടന്നുപോകുന്ന സമയത്തു ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. മസ്‌കറ്റ്‌ ഹോട്ടലും പരിസരവും ഇന്നലെ മുതല്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ നിയന്ത്രണത്തിലായി. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പോലീസും കനത്ത സുരക്ഷയാണ്‌ ഒരുക്കുന്നത്‌. - See more at: http://anweshanam.com/index.php/kerala/news/16509#sthash.0EHsrN0M.Bp2GwO2R.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are