പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ഒളിപ്പിച്ചു

കൊല്ലം: കുളത്തൂപ്പുഴയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ഇരുപതുകാരിയുടെ ഭര്‍ത്താവ് രണ്ടുവര്‍ഷമായി ഗള്‍ഫിലാണെന്ന് റിപ്പോര്‍ട്ട്. പാങ്ങോട് സ്വദേശിയായ യുവാവുമായി രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതയായത്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതാണ്. പിന്നീട് ഇതുവരെ തിരിച്ചുവന്നിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവാഹത്തിന് മുന്‍പേയുള്ള കാമുകനില്‍ നിന്നാണ് 20കാരിയായ ഷൈമ ഗര്‍ഭിണിയായതത്രെ. ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഷൈമ മൃതദേഹം അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ചുരിദാറിന്റെ ഷാളുകൊണ്ട് കഴുത്തുമുറുക്കി കുഞ്ഞിനെ കൊന്നശേഷം തുണിയില്‍ പൊതിഞ്ഞ് അലമാരയില്‍ ഒൡപ്പിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചായിരുന്നു ഷൈമ പ്രസവിക്കുകയും കുഞ്ഞിനെ കൊന്ന് ഒളിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ ആശുപത്രിയില്‍ വെച്ചാണ് ഷൈമ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവിന്റെ അമ്മയാണ് കുഞ്ഞിനെ അലമാരയില്‍ നിന്നും കണ്ടെടുത്തത്.

വയറുവേദന എന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. സംശം തോന്നി ഡോക്ടര്‍മാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോളാണ് കൊലപാതക വിവരം പുറത്തുവന്നത്. ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവസമയത്ത് മരിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഷൈമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് കേസ് മാത്രമല്ല, രണ്ട വര്‍ഷമായി ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതി പ്രസവിച്ച് കുഞ്ഞിനെ കൊന്ന് അലമാരയില്‍ സൂക്ഷിച്ച വാര്‍്തത നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are