ഇടുക്കി അണക്കെട്ട് മൂന്ന് ദിവസത്തേക്ക് തുറക്കില്ല

ഇടുക്കി: സംഭരണശേഷിയുടെ 98 ശതമാനത്തോളം വെള്ളം നിറഞ്ഞെങ്കിലും ചെറുതോണി അണക്കെട്ട് മൂന്ന് ദിവസത്തേക്ക് തുറക്കില്ലെന്നു കെ.എസ്.ഇ.ബി ചീഫ്‌ എഞ്ചിനിയ‍ർ കെ.കെ.കറപ്പന്‍കുട്ടി പറഞ്ഞു. ഡാം ഇന്നു തുറന്നേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ടെന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2401.66 അടിയാണ്‌ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 1.75 മില്ലിമീറ്റർ‍ മഴ മാത്രമാണ് ഇന്നലെ ലഭിച്ചത്. അണക്കെട്ടിന്റെ സ്ഥിതിയെ കുറിച്ച് ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും കറുപ്പൻകുട്ടി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വൈദ്യുതോല്പാദനം പൂർണതോതില്‍ നടക്കുന്നുണ്ട്. മൂലമറ്റത്ത് 44.47 ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ ഉല്പാദിപ്പിച്ചത്.  

2402.15 അടി വെള്ളമായാൽ  തുറക്കുന്നതിനുള്ള മുന്നറിയിപ്പ് കെ.എസ്.ഇ.ബിയും ജില്ലാ ഭരണകൂടവും നൽകും. വാത്തിക്കുടി, കൊന്നത്തടി, ഉപ്പുതോട്‌, വാഴത്തോപ്പ്‌, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു ഷെല്‍ട്ടറുകള്‍ ഒരുക്കിയിട്ടുണ്ട്‌. ദേശീയ ദുരന്ത നിവാരണസേനയുടെ യൂണിറ്റും ചെറുതോണിയിലെത്തിയിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are