നെടുമ്പാശേരിയില്‍ 20 കിലോ സ്വര്‍ണവുമായി രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചി: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 20 കിലോ സ്വര്‍ണവുമായി രണ്ടു സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ദുബായ് എമിറേറ്റ്‌സ് വിമാനത്തിലുടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശിനി ആസീഫ, തൃശൂര്‍ സ്വദേശിനി ആരിഫ എന്നിവരാണ് അറസ്റ്റിലായത്. ധരിച്ചിരുന്ന ജാക്കറ്റിനുള്ളില്‍ കെട്ടിവച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. - See more at: http://beta.mangalam.com/latest-news/96905#sthash.M2NFj4WZ.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are