ഗുരുവായൂര്‍ സ്വര്‍ണശേഖരം ; ആര്‍ബിഐക്ക്‌ മറുപടി നല്‍കേണ്ടെന്ന് ഭരണസമിതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണശേഖരത്തിന്റെ കണക്ക്‌ ആവശ്യപ്പെട്ട്‌ ആര്‍ബിഐ ഗുരുവായൂര്‍ ദേവസ്വത്തിനു നല്‍കിയ കത്തിനു മറുപടി നല്‍കേണ്ടെന്ന്‌ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

സ്ഥിരം ഭരണസമിതി അംഗം സാമൂതിരി പി.കെ. മാനവേദന്‍രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ആര്‍ബിഐയുടെ കത്തിന്‌ മറുപടി നല്‍കേണ്‌ടതില്ലെന്ന്‌ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്‌. സെപ്‌റ്റംബര്‍ മൂന്നിന്‌ ക്ഷേത്രത്തിലെ സ്വര്‍ണ ശേഖരത്തിന്റെ കണക്ക്‌ ആവശ്യപ്പെട്ടുകൊണ്‌ട്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക്‌ കത്ത്‌ ലഭിച്ചത്‌. കണക്ക്‌ രഹസ്യമായി സൂക്ഷിക്കുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. ആര്‍ബിഐയുടെ കത്തിനെതിരെ ഹിന്ദുസംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are