റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തി

തൃശ്ശൂര്‍ : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയവെ ജയില്‍ ചാടിയ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തിയെന്ന് പോലീസ്. 

തൃശ്ശൂര്‍ കൊടകര ക്ഷേത്രത്തിലെ നാല് താഴിക കുടങ്ങളാണ് ജയാനന്ദന്‍ മോഷ്ടിച്ചത്. ജയില്‍ ചാടിയശേഷം ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലായി ഒളിവില്‍ കഴിയവെ ഉപയോഗിച്ചിരുന്ന രണ്ട് സിം കാര്‍ഡുകളും മോഷ്ടിച്ചവയായിരുന്നു. 

പുതുക്കാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സിജിത്താണ് വഴിയില്‍ വെച്ച് ജയാനന്ദനെ കണ്ട് തിരിച്ചറിഞ്ഞ് പിടികൂടിയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are