സ്ത്രീയുടെ വയറ്റിൽ 35 വർഷം പഴക്കമുള്ള ഭ്രൂണത്തിന്റെ അസ്ഥി

36 വർഷം പഴക്കമുള്ള ഭ്രൂണത്തിന്റെ അസ്ഥികൂടം മഹാരാഷ്ട്രയിലെ ഡോക്ടർമാർ പുറത്തെടുത്തു. സ്ത്രീക്ക് ഇപ്പോൾ 60 വയസുണ്ട്. 24 വയസിലാണ് ഇവർ ഗർഭം ധരിച്ചത്. ഗർഭാശയത്തിന് പുറത്താണ് ഭ്രൂണം വളർന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. തുടക്കത്തിൽ വേദനയുണ്ടായപ്പോൾ സ്ത്രീ അവരുടെ വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. അപ്പോൾ വേദന ശമിക്കുകയും ചെയ്തു. ഇപ്പോൾ വയറിൽ കടുത്ത വേദനയുണ്ടായതിനെ തുടർന്നാണ് വീണ്ടും ചികിത്സ തേടിയത്. ആദ്യം കാൻസറാണോയെന്ന് സംശയിച്ചു. സർജറി കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ അസ്ഥികളാണെന്ന് മനസിലായത്. തലയോട്ടിയും കശേരുക്കളും തുടയെല്ലും വാരിയെല്ലുകളുമെല്ലാം ഉണ്ട്. പൂർണവളർച്ചയെത്തിയ ഭ്രൂണമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ എൻ.കെ.പി സാൽവേ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തലവൻ പറഞ്ഞു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are