വിവസ്ത്രയാക്കി പരിശോധന: സംഭവത്തെ ന്യായീകരിച്ച് യു.എസ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ വിവസ്ത്രയാക്കി പരിശോധന നടത്തിയ സംഭവത്തെ ന്യായീകരിച്ച് യു.എസ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രംഗത്ത്. യു.എസ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍െറ ഒരു ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡിയില്‍ എടുക്കുന്ന ആളെ വിവസ്ത്രയാക്കി പരിശോധിക്കുന്നത് അമേരിക്കന്‍ പൊലീസിന്‍െര സാധാരണ നടപടി മാത്രമാണ്. എന്നാല്‍ വ്യക്തികളുടെ മാന്യതയും സ്വകാര്യതയും അധികൃതര്‍ പരിഗണിക്കണമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വ്യക്തമാക്കുന്നു.

ജോലിക്ക് നിര്‍ത്തിയ ആയക്ക് പ്രതിമാസം 4,500 അമേരിക്കന്‍ ഡോളര്‍ നല്‍കാന്‍ ദേവയാനിക്ക് സാധിക്കുന്നില്ല. ദേവയാനിക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണിതെന്നും ലേഖനത്തില്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു.

 

 

us human rights watch  devayani Devyani Khobragade devayani arrest

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are