മിത്തല്‍ കുടുംബത്തില്‍ 500 കോടിയുടെ വിവാഹം

ഇരുമ്പുരുക്ക് വ്യാപാരികളായ മിത്തല്‍ കുടുംബത്തില്‍ 500 കോടിയുടെ വിവാഹം. ലക്ഷ്മി മിത്തലിന്‍റെ ഇളയ സഹോദരന്‍ പ്രമോദ് മിത്തലിന്‍റെ മകളുടെ വിവാഹമാണ് ആര്‍ഭാടമായി നടത്തുന്നത്.

ബാഴ്സിലോണയിലാണ് 26കാരിയായ സൃഷ്ടി മിത്തലിന്‍റെ വിവാഹം നടത്തുന്നത്. ബാങ്കറായ ഗുജ്റാല്‍ ബെലാണ് വരന്‍. 36കാരനായ ഗുജ്റാലിന് അറുപത് മില്യണ്‍ യൂറോയുടെ സമ്പാദ്യത്തിന് ഉടമയാണ്. ബാഴ്സിലോണ സ്വദേശിയാണ് ഗുജ്റാല്‍.

60 കിലോയുള്ള കേക്ക് ഉള്‍പ്പെടെ ആര്‍ഭാടപൂര്‍വ്വമായ വിവാഹസത്ക്കാരമാണ് മിത്തല്‍ കുടുംബം അതിഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. 200ഓളം പാചകക്കാരാണ് ഇന്ത്യയില്‍നിന്നും തായ്ലണ്ടില്‍നിന്ന് ബാഴ്സിലോണയിലേക്ക് വരുന്നത്. 2004 ജൂണില്‍ ലക്ഷ്മി മിത്തല്‍ മകള്‍ വാനിഷയുടെ വിവാഹത്തിന് 340 കോടിയോളം ചെലവാക്കിയിരുന്നു.mithal family gujral lakshmi mithal barsilona

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are