മണ്ടേലയുടെ വിയോഗം: ഇന്ത്യയില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം

 

ന്യൂഡല്‍ഹി:  വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലക്ക് രാജ്യത്തിന്റെ ആദരം. മണ്ടേലക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. മാനവികതയുടെ യഥാര്‍ത്ഥമുഖമാണ് മണ്ഡേലയെന്നും ഇന്ത്യയുടെ എക്കാലത്തേയും സുഹൃത്തായിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു. എല്ലാ തലമുറകള്‍ക്കും പ്രചോദനമാണ് മണ്ഡേലയുടെ ജീവിതവും ആശയവും എന്ന് അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. യഥാര്‍ത്ഥ ഗാന്ധിയനെയാണ് നഷ്ടമായതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ചിലര്‍ക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാനാകൂ, അതില്‍ ഒരാളാണ് മണ്ടേലയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അനുസ്മരിച്ചു. പ്രശ്‌നബാധിത ലോകത്തെ ദിശാ നക്ഷത്രമാണ് മണ്ടേലയെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 27 വര്‍ഷം നീണ്ട തടവറ ജീവിതത്തിന് ശേഷം മോചിതനായ മണ്ടേല ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ഇന്ത്യയായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ജീവിതത്തില്‍ കൂടെകൂട്ടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഇന്ത്യയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ചു. 1990ല്‍ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. Topics: Nelson Mandela Tweet DONT MISS! ബാല വേശ്യാവൃത്തിക്കെതിരായ വീഡിയോ വൈറലാകുന്നു ശ്രീശാന്ത് വിവാഹിതനാവുന്നു, രാജസ്ഥാന്‍ സ്വദേശിനി വധു വാടകയ്ക്കെടുത്ത ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു YOU MIGHT ALSO LIKE ദക്ഷിണാഫ്രിക്കന്‍ പരമ്പര; സഹീര്‍ ഖാന്‍ ഇന്ത്യന്‍ ടീമില്‍; ഗംഭീറിന് ഇടമില്ല ജയിലിലെ വീഴ്ച: ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി നേതാക്കള്‍ വനിതാ ട്രാഫിക് വാര്‍ഡനെതിരെ ആരോപണവുമായി പ്രതി പ്രതിരോധമില്ലാതെ തിരുവഞ്ചൂര്‍; രാജിക്കായി കോണ്‍ഗ്രസില്‍ മുറവിളി മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം സൂര്യയുടെ മലയാള അരങ്ങേറ്റം? മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
Read more at: http://www.indiavisiontv.com/2013/12/06/284799.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are