സച്ചിനെതിരെയുള്ള വാര്‍ത്ത വള്ളച്ചൊടിച്ചതെന്ന് പാക് താലിബാന്‍

ഇസ്ലാമാബാദ്: ഈയിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പ്രശംസിച്ചു കൊണ്ട് വാര്‍ത്ത നല്‍കുന്നതില്‍ മാധ്യമങ്ങളെ വിലക്കിയെന്ന വാര്‍ത്ത പാക് താലിബാന്‍ നിഷേധിച്ചു. മാധ്യമങ്ങള്‍ വളച്ചൊടിച്ചു നല്‍കിയ റിപ്പോര്‍ട്ടാണിതെന്നും ഇതു നല്‍കി മാധ്യമങ്ങളെ വെറുതെവിടില്ലെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. 

റിപ്പോര്‍ട്ട് നല്‍കിയ മാധ്യമങ്ങളെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെഹ്‌രീഖ് ഇ താലിബന്‍ നേതാവായ മുല്ല ഫസലുള്ളയാണ് വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് പ്രതികരിച്ചത്. സച്ചിനെതിരെ പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത താലിബാന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായും തെഹ്‌രീഖ് ഇ താലിബാന്‍ പറയുന്നു. താലിബാന്‍ നല്‍കിയ വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്ത് നല്‍കിയാണ് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നും താലിബാന്‍ ആരോപിക്കുന്നു. 

പാക് മാധ്യമങ്ങള്‍ സച്ചിനെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. 


sachin sachin tendulkar taliban

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are