ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം എയ്ഞ്ചലാ മെര്‍ക്കലിന്

Angela-Merkal 

Angela-Merkal

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരത്തിന് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കലെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര തലത്തില്‍ വികസനത്തിലും നിരായൂധാകരണത്തിലും  മെര്‍ക്കല്‍ വഹിച്ച പങ്ക് കണക്കിലെടുത്താണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു ജര്‍മ്മന്‍ വൈസ് ചാന്‍സര്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷനായ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യ  ഘട്ടത്തില്‍ ജര്‍മ്മനിയെ നയിച്ചത് കണക്കിലെടുത്താണ് അവാര്‍ഡെന്ന് സമിതി വ്യക്തമാക്കി. മെര്‍ക്കലിന്റെ പ്രവര്‍ത്തനങ്ങള്‍ അഗോള സാമ്പത്തിക സുസ്ഥിരതയ്ക്ക് നേട്ടമായെന്നും സമിതി വിലയിരുത്തി. ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, നേതൃപാടവം, ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുമായുള്ള മെര്‍ക്കലയുടെ മെര്‍ക്കലയുടെ ഊഷ്മള ബന്ധം എന്നിവയും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്.


indira gandhi prize indira gandhi mmorial trust

Read more at: http://www.indiavisiontv.com/2013/11/20/278514.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are