വിമാനത്തില്‍ നിന്നു യാത്രക്കാരന്‍ കടലില്‍ വീണു

മിയാമി: വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന്‍ കടലില്‍ വീണെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റിന്റെ സന്ദേശം. വിമാനത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുകയാണെന്നും അതിലൂടെ ഒരു യാത്രക്കാരന്‍ താഴേക്ക് വീണെന്നുമായിരുന്നു വ്യാഴാഴ്ച ഉച്ചയോടു കൂടി കണ്‍ട്രോള്‍ റൂമില്‍ വന്ന പൈലറ്റിന്റെ സന്ദേശം. സമുദ്രനിരപ്പില്‍ നിന്നും 2,000 അടി (609 മീറ്റര്‍) ഉയരത്തില്‍ വിമാനം പറക്കുമ്പോഴായിരുന്നു പൈലറ്റിന്റെ ഈ സന്ദേശം വന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് കത്‌ലീന്‍ ബെര്‍ഗന്‍ പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറക്കിയ തമിയാമി എക്‌സിക്യുട്ടീവ് എയര്‍പോര്‍ട്ടിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ തീരദേശ സേന, ജല-വ്യോമ അഗ്നിശമന സേന എന്നിവര്‍ തിരച്ചില്‍ നടത്തുകയാണ്. വിമാനം എവിടെ നിന്ന് വരികയായിരുന്നെന്നോ എത്രപേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നെന്നോ വ്യക്തമല്ല. പൈപ്പര്‍ പിഎ 46 എന്ന വിമാനത്തില്‍ നിന്നാണ് സന്ദേശം വന്നതെന്ന് സൂചനയുണ്ട്. വിമാനത്തിന്റെ ഒരു വാതില്‍ തുറന്നിരിക്കുകയാണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കു പൈലറ്റ് അപകടസൂചന നല്‍കി.വാതിലിലൂടെ ഒരാള്‍ താഴേക്ക് വീണെന്നും തമിയാമിയില്‍ നിന്നും ആറ് മൈലുകള്‍(9 കിലോമീറ്റര്‍) അകലെയാണെന്നും ശാന്തനായി പെലറ്റ് പറഞ്ഞു. നിങ്ങളുടെ വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന്‍ താഴേക്ക് വീണെന്നാണോ താങ്കള്‍ പറഞ്ഞതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തിരിച്ചു ചോദിച്ചു. അതെയെന്നും വിമാനത്തിന്റെ പിന്‍വാതില്‍ തുറന്ന യാത്രക്കാരന്‍ കടലിലേക്ക് വീണെന്നും പൈലറ്റ് പ്രതികരിച്ചു. പൈലറ്റിന്റെ സന്ദേശം യുക്തിസഹമാണോ എന്നത് വ്യക്തമല്ല. അന്വേഷണത്തിനായി എയര്‍പോര്‍ട്ടിലേക്ക് മിയാമി പോലീസ് കുറ്റാന്വേഷകരെ അയച്ചിട്ടുണ്ട്. ഇവര്‍ പൈലറ്റിനെ ചോദ്യം ചെയ്ത് വരികയാണ്.


passenger fell into ocean federal aviation administration miami air traffic controller piper pa 46 kathlin berger


Read more at: http://www.indiavisiontv.com/2013/11/15/276965.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are