മലാലയുടെ ആത്മകഥയ്ക്ക് പാകിസ്ഥാനിലെ സ്ക്കൂളുകളില്‍ വിലക്ക്

ഇസ്‌ലാമാബാദ്: താലിബാനെതിരെയുള്ളപോരാട്ടങ്ങളിലുടെ ശ്രദ്ധേയയായ പാക് ബാലിക യൂസഫ്‌സായി മലാലയുടെ ജീവചരിത്രത്തിന് പാകിസ്താനിലെ സ്വകാര്യസ്‌കൂളുകളില്‍ വിലക്ക്.

'ഞാന്‍ മലാല' എന്ന പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ സ്‌കൂള്‍പുസ്തകശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്നാണ് ഓള്‍ പാകിസ്താന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്റെ തീരുമാനം. രാജ്യത്താകമാനം 1,52,000-ലധികം സ്‌കൂളുകള്‍ സംഘടനയിലംഗമാണ്. തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായ പല കാര്യങ്ങളും പുസ്തകത്തിലുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റ് മിര്‍സ കാസിഫ് പറഞ്ഞു. പുസ്തകം വിദ്യാര്‍ഥികളില്‍ തെറ്റായ മനോഭാവങ്ങള്‍ ഉണ്ടാക്കുമെന്നും സംഘടന ഭയപ്പെടുന്നു.

16-കാരിയായ മലാലയും ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാംബും ചേര്‍ന്നെഴുതിയ പുസ്തകം കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന് കഴിഞ്ഞവര്‍ഷം താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ മലാല കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സ്വാത് താഴ്‌വരയിലെ തന്റെ കുട്ടിക്കാലവും ബി.ബി.സിക്കുവേണ്ടിയുള്ള ബ്ലോഗെഴുത്തും അവള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. പുസ്തകം വില്‍ക്കുന്ന കടകള്‍ ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണിപ്പെടുത്തിയിരുന്നു.


malala malala yousafzai i am malala i am malala book i am malala free download i am malala book prize in india i am malala book review malala blog


 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are