ഗബ്രീല ഐസ്ലര്‍ വിശ്വസുന്ദരി

Miss-Universe

വെനിസ്വേലന്‍ സുന്ദരി ഗബ്രിയേല ഐസ്ലര്‍ ഈ വര്‍ഷത്തെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. മോസ്‌കോയിലെ ക്രോക്കസ് സിറ്റിയില്‍നടന്ന ചടങ്ങിലാണ് ഐസ്ലര്‍ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. 85 ഓളം മത്സരാര്‍ത്ഥികളെ പിന്തള്ളിയായിരുന്നു ഈ നേട്ടം. 2012 ലെ വിശ്വ സുന്ദരി അമേരിക്കയുടെ  ഒലീവിയ കള്‍പോയാണ് ഗബ്രിയേല ഐസ്ലറെ കിരീടമണിയിച്ചത്. സ്‌പെയിനില്‍നിന്നുള്ള പട്രിഷിയ യുറേന റോഡ്രിഗ്രസ് ഫസ്റ്റ് റണ്ണറപ്പും ഇക്വഡോറില്‍നിന്നുള്ള കോണ്‍സ്റ്റാന്‍സ ബേസ് സെക്കന്‍ഡ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള മാനസി മോഗെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. ഒക്‌ടോബര്‍ പകുതിയിലാണ് അറുപത്തിരണ്ടാമത് വിശ്വസുന്ദരി മത്സരം ആരംഭിച്ചത്. 27 വിവിധ ഘട്ടങ്ങള്‍ പിന്നിട്ട ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. അമേരിക്കന്‍ സംഗീതഞ്ജനായ സ്റ്റീവന്‍ ടെയ്‌ലര്‍ ഉള്‍പ്പെട്ട പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് വെനസ്വേലയെ തേടി വിശ്വസുന്ദരിപ്പട്ടം എത്തുന്നത്.  ബ്രിയേല ഐസ്ല വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുരെ ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു.


miss universe gabriel isler isler miss universe 2013 steven tailor


Read more at: http://www.indiavisiontv.com/2013/11/10/275438.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are