ഇന്ത്യയുടെ സൃഷ്ടി റാണ മിസ് ഏഷ്യ പസഫിക്

thumb

ഇന്നലെ കൊറിയയില്‍ നടന്ന സൌന്ദര്യ മത്സരത്തില്‍ ഇന്ത്യയുടെ സൃഷ്ടി റാണ മിസ് ഏഷ്യ പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തില്‍ പങ്കെടുത്ത 49 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 21 കാരിയായ സൃഷ്ടി റാണയെ മിസ് ഏഷ്യ പസഫിക് 2012 ഹിമാംഗിനി സിംഗ് യദു കിരീടമണിയിച്ചു.

സൌന്ദര്യം, ബുദ്ധിവൈഭവം എന്നിങ്ങനെ എല്ലാ നിലയിലും മികച്ച പ്രകടനം കാഴ്ച്ച വച്ച സൃഷ്ടി റാണയെ വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുകയായിരുന്നു. മയില്‍പ്പീലികള്‍ കൊണ്ട് അലങ്കൃതമായ വസ്ത്രം ധരിച്ചെത്തിയ സൃഷ്ടിയ്ക്ക് ബെസ്റ് നാഷണല്‍ കോസ്റ്യൂം അവാര്‍ഡും ലഭിച്ചു.

മിസ് ഏഷ്യ പസഫിക് ആകുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് സൃഷ്ടി റാണ. സീനത്ത് അമന്‍, ദിയ മിര്‍സ, ഹിമാംഗിനി സിംഗ് യദു എന്നിവരാണ് ഈ പദവി നേടിയ മറ്റ് ഇന്ത്യക്കാര്‍.

പ്രമുഖ നൃത്തസംവിധായകന്‍ ശ്യാമക് ദവര്‍ , ഋതു കുമാര്‍ , സാബിറ മെര്‍ച്ചന്റ്, സന്ദേശ് മായേക്കര്‍ തുടങ്ങിയവരുടെ പരിശീലനമാണ് സൃഷ്ടി റാണയെ മിസ് ഏഷ്യ പസഫിക് പദവിയിലേക്ക് എത്തിച്ചത്.

 

 

srishti rana srishti rana wikipdia miss asia pacific world 2013 miss asia pacific

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are