ലോകത്തിലെ ഉയരം കൂടിയ ആള്‍ വിവാഹിതനായി

ലണ്ടന്‍: ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ ആള്‍ വിവാഹിതനായി. തുര്‍ക്കി വംശജനായ സുല്‍ത്താന്‍ കോസെന്‍ ആണ് വിവാഹിതനായത്.

മെര്‍വെ ഡിബോയെന്നാണ് കോസെന്നിന്റെ ഭാര്യയുടെ പേര്.  2.51 മീറ്റര്‍ (എട്ടടി, മൂന്നിഞ്ച്) ഉയരമുള്ള  കോസെന്റെ ഭാര്യയുടെ ഉയരം  അഞ്ചടി എട്ടിഞ്ചാണ്.

 England, Marriage, Wife, Family, Record, World,Kerala, Malayalam News, National News, Kerala


മുപ്പതു വയസുകാരനായ സുല്‍ത്താന്‍ കോസന്‍ തനിക്ക് അനുയോജ്യയായ പെണ്‍കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു.  അന്വേഷണത്തിനൊടുവില്‍ ജന്മദേശമായ  തുര്‍ക്കിയില്‍ നിന്നുതന്നെ സുല്‍ത്താന്‍ കോസെന്‍ വധുവിനെ കണ്ടെത്തി.

അഞ്ചടി എട്ടിഞ്ച് ഉയരമുള്ള മെര്‍വെ ഡിബോയുമായി സന്തോഷകരമായ കുടുംബജീവിതം  നയിക്കാനാണ് കോസന്‍ ആഗ്രഹിക്കുന്നത്. 2009ലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായി കോസന്‍ ഗിന്നസ് വേള്‍ഡ് 
റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

England, Marriage, Wife, Family, Record, World,Kerala, Malayalam News, National News, Kerala
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are