ഓസ്‌ട്രേലിയയില്‍ യാത്രക്കാര്‍ ടാക്‌സിയില്‍ മറന്ന 65 ലക്ഷം രൂപ സിഖുകാരനായ ഡ്രൈവര്‍ തിരികെ നല്‍കി

 

മെല്‍ബണ്‍ : ഇന്ത്യക്കാരെ അടച്ചാക്ഷേപിക്കുന്ന വിദേശികള്‍ക്ക്‌ മറുപടിയായി ഒരു സിഖുകാരന്‍. ഓസ്‌ട്രേലിയയില്‍ യാത്രക്കാര്‍ ടാക്‌സിയില്‍ മറന്ന 1,10,000 ഡോളര്‍ (65 ലക്ഷം രൂപ) അടങ്ങിയ ബാഗ് സിഖുകാരനായ ഡ്രൈവര്‍ തിരികെ നല്‍കി. ലഖ്‌വിന്ദര്‍ സിങ് ധില്ലണ്‍ എന്ന ടാക്‌സി ഡ്രൈവറാണ് പണം തിരികെ നല്‍കിയത്.

ടാക്‌സി വിളിച്ച യാത്രക്കാര്‍ പണം വാഹനത്തില്‍വെച്ച് മറക്കുകയായിരുന്നു. ബാഗ് തേടി ടാക്‌സി കമ്പനിയെ സമീപിച്ച ഉടമസ്ഥര്‍ക്ക് ലഖ്‌വിന്ദര്‍ പണമടങ്ങിയ ബാഗ് മടക്കിനല്‍കുകയായിരുന്നു. മെല്‍ബണിലെ എസ്ബിഎസ് പഞ്ചാബി റേഡിയോ ചാനലിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. എന്നായാലും ഇന്ത്യാക്കാരെ പുശ്ചിക്കുന്ന വിദേശികള്‍ക്ക്‌ ഇതൊരു അത്ഭുതം തന്നെയാകും.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are