വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ ഇന്ത്യയും ചൈനയും അമേരിക്കയെ പിന്നിലാക്കുന്നു : ഒബാമ

അമേരിക്കയിലെ വിദ്യാഭ്യാസ സന്പ്രദായങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ ഗണിതത്തിലും സാങ്കേതിക വിദ്യയിലും ഇവിടത്തെ ജനങ്ങളെ പിന്നിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രസ്താവിച്ചു.

barak obama on india barak obama on china barak obama comment on employment barak obama comment on india and china barak obama and education system in usa usa education and barak obama

മുമ്പ് അമേരിക്ക മറ്റു രാജ്യങ്ങളെക്കാൾ  സാമ്പത്തികമായി  ഏറെ മുന്നിലായിരുന്നു.  ഇപ്പോൾ അതല്ല അവസ്ഥ.  ആധുനിക ആഗോള സന്പദ്‌വ്യവസ്ഥയിൽ തൊഴിൽ എവിടെ വേണമെങ്കിലുമാകാം. മുൻ തലമുറകളുടെ കാലത്ത് അമേരിക്കയ്ക്ക് മത്സരം നേരിടേണ്ടിവന്നിരുന്നില്ല. ഇന്ന് ബീജിംഗിലും ബാംഗ്ലൂരിലും മോസ്കോയിലുമിരുന്ന്  ആയിരങ്ങൾ നമ്മളുമായി മത്സരിക്കുന്നു. വിദ്യാഭ്യാസത്തിൽ പിന്നാക്കമായാൽ അമേരിക്കക്കാർക്ക് കഷ്ടിച്ച് ഉപജീവനത്തിനുള്ള തൊഴിൽ കിട്ടാൻ പോലും ബുദ്ധിമുട്ടാകുമെന്ന് ബ്രൂക് ലിനിലെ ടെക്നോളജി ഏർലി കോളേജ് ഹൈ സ്കൂളിൽ നടന്ന ചടങ്ങിൽ ഒബാമ  ഓർമ്മിപ്പിച്ചു.
ഓരോ വർഷവും നടക്കുന്ന ഗവേഷണങ്ങൾ തെളിയിക്കുന്നത്  ഈ രാജ്യങ്ങളിലുള്ളവർ നമ്മളെ പിന്നിലാക്കി കുതിക്കുന്നു എന്നതാണ്. അത്യദ്ധ്വാനം ചെയ്ത് അവരോട് പോരാടി നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കണം. അതിനുവേണ്ടി വിദ്യാഭ്യാസത്തിന്റെ ചെലവു കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഒബാമ പറഞ്ഞു.


Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are