ജപ്പാനില്‍ ശക്തമായ ഭൂചലനം: ആള്‍നാശമില്ല

ടോക്യോ: ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഫുകുഷിമ ആണവനിലയത്തിന് സമീപം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.40-ഓടെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സെ്കയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് രണ്ടടിയോളം ഉയരത്തില്‍ സുനാമിയുണ്ടായി. ഗുരുതരമായ അപകടമോ ആള്‍നാശമോ ഉണ്ടായിട്ടില്ലെന്ന് ജപ്പാനിലെ ഔദ്യോഗിക ചാനല്‍ എന്‍.എച്ച്.കെ. അറിയിച്ചു. 
ഒരുമീറ്റര്‍ ഉയരത്തില്‍ സുനാമിയുണ്ടാകാമെന്ന് ജപ്പാന്‍ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയപ്പ് നല്‍കിയിരുന്നു. ജനങ്ങളോട് തീരത്തുനിന്ന് മാറിപ്പോകാന്‍ നിര്‍ദേശിച്ചു.
മിയാഗി പ്രവിശ്യയിലെ ഇഷിനോമാകിക്ക് 327 കി.മീ തെക്കുകിഴക്ക് കടലില്‍ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഫുകുഷിമ ആണവനിലയത്തിന് തകരാറൊന്നുമില്ലെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്‌കോ) അറിയിച്ചു. 
2011-ല്‍ ഭൂചലനവും സുനാമിയുമുണ്ടായ പ്രദേശമാണ് മിയാഗി പ്രവിശ്യ. ഭൂകമ്പമാപിനിയില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചനലത്തില്‍ 18,000 പേര്‍ മരിച്ചു.japan earth quake,earth quake in japan tokyo japan fukushima tepco

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are